എഡിറ്റര്‍
എഡിറ്റര്‍
മാറുന്ന ലിപ്സ്റ്റിക് സങ്കല്‍പ്പങ്ങള്‍
എഡിറ്റര്‍
Saturday 16th June 2012 4:37pm

സ്ത്രീകള്‍ ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നത് അതിന്റെ കളര്‍ നോക്കിയല്ല. അതിന്റെ ബോട്ടം സൈഡും അതിന്റെ പേക്കിംഗ് സ്റ്റെലും നോക്കിയാണെന്നാണ് പുതിയ കണ്ടെത്തല്‍. എന്നിരുന്നാലും കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് ഏതാണ്ട് ചുവപ്പും പിങ്കും കളറുകള്‍ തന്നെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ലിപ്സ്റ്റിക്കിന്റെ കവറിംഗും പാക്കിംഗ് രീതിയും ആണ് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുക എന്നറിഞ്ഞ് ഇപ്പോള്‍ എല്ലാ ബ്രാന്‍ഡുകളും ലിപ്സ്റ്റിക്കിന്റെ ഗുണനിലവാരത്തെ കുറിച്ച് ശ്രദ്ധിക്കുന്നതിന് പകരം അതിന്റെ പാക്കിംഗ് എങ്ങനെ മികച്ചതാക്കാം എന്നാണ് നോക്കുന്നത്.

ഭക്ഷണത്തിനു ശേഷം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ലിപ്സ്റ്റിക്കുകളും ഭക്ഷണം കഴിക്കുമ്പോള്‍ കോട്ടം തട്ടാത്ത തരം ലിപ്‌സ്റ്റിക്കുകളുമെല്ലാം ഇന്ന് വിപണിയില്‍ സുലഭമാണ്.

പല മോഡലുകളിലായി നൂറുകണക്കിന് ബ്രാന്‍ഡുകളില്‍ ഇന്ന് ലിപ്സ്റ്റിക്കുകള്‍ ലഭ്യമാണ്. ഭക്ഷണത്തിന്റെ നിറത്തിന് യോജിക്കുന്ന ലിപ്സ്റ്റിക്കുകളും വസ്ത്രത്തിന് യോജിക്കുന്ന തരവും എന്തിനേറെ ധരിക്കുന്ന ചെരുപ്പിന് വരെ യോജിക്കുന്ന കളറുകള്‍ നോക്കിയാണ് ഇന്നത്തെ യുവതികള്‍ ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നത്. സൗന്ദര്യത്തിന്റെ അംശം ലിപ്സ്റ്റിക്കില്‍ വരെയുണ്ടെന്ന് കരുതുന്ന ഇന്നത്തെ തലമുറ ഇങ്ങനെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു

Advertisement