എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും മെസ്സി
എഡിറ്റര്‍
Tuesday 8th January 2013 9:10am

സൂറിച്ച്: പ്രവചനങ്ങള്‍ക്കും ആകാംഷയ്ക്കും വിരാമം. ഫുട്‌ബോളിന്റെ രാജകുമാരനായി വീണ്ടും മെസ്സി തന്നെ എത്തി. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിന് നല്‍കുന്ന ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം തുടര്‍ച്ചയായ നാലാം തവണയും മെസ്സി തന്റെ കൈകളില്‍ ഭദ്രമാക്കി.

Ads By Google

ലോക ഫുട്ബാളര്‍ പട്ടം നാലാം തവണയും ശിരസ്സിലണിയുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വ ബഹുമതി ഇതോടെ മെസ്സിക്ക് സ്വന്തം. ഫ്രാന്‍സിന്റെ ഇതിഹാസതാരം സിനദിന്‍ സിദാനും ബ്രസീലിന്റെ റൊണാള്‍ഡോയുമാണ് മൂന്നുതവണ ലോക ഫുട്ബാളര്‍ പട്ടം ചൂടിയ താരങ്ങള്‍.

മികച്ച ഫുട്‌ബോളറെ തിരഞ്ഞെടുക്കാനുള്ള അവസാന വട്ട പോരാട്ടത്തില്‍ സ്‌പെയിനിനെ വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്ക് നയിച്ച ആന്ദ്രേ ഇനിയസ്റ്റയെയും സ്പാനിഷ് ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ റയല്‍ മഡ്രിഡിന് കരുത്തായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ്് മെസ്സി വീണ്ടും കളിയുടെ രാജകുമാരനായത്.

ബാഴ്‌സലോണക്കും അര്‍ജന്റീനക്കുംവേണ്ടി കഴിഞ്ഞ വര്‍ഷം 91 ഗോളുകളടിച്ച് ലോക ഫുട്ബാള്‍ ചരിത്രത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചാണ് മെസ്സി പോയ വര്‍ഷം ഗംഭീരമാക്കിയത്.

നാല് തവണ അവാര്‍ഡ് നേടുകയെന്നത് അവിശ്വസനീയമായ നേട്ടമാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മെസ്സി പറഞ്ഞു. ഈ നേട്ടത്തിന് സഹതാരങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനിയസ്റ്റക്കൊപ്പം കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത്  മഹത്തരമാണ്. കുടുംബം, സുഹൃത്തുക്കള്‍ എന്നിവരോടും ഏറെ കടപ്പാടുണ്ടെന്ന് മെസ്സി പ്രതികരിച്ചു.

വനിതാ വിഭാഗത്തില്‍ കിരീടം അമേരിക്കയുടെ ആബി വാംബാക്കിനാണ്. അമേരിക്കയ്ക്കായി 198 മല്‍സരങ്ങളില്‍ 152 ഗോളുകള്‍ നേടിയിട്ടുള്ള ആബി വാംബാക്കിന് ഇത് മികവിനിള്ള അംഗീകാരമായി.

സ്‌പെയിനിന്  ലോകകിരീടവും യൂറോപ്യന്‍ കിരീടവും നേടിക്കൊടുത്താണ് വിചെന്റെ ഡെല്‍ബോസ്‌കെ മികച്ച പരിശീലനകനുള്ള അവാര്‍ഡ് നേടിയത്. സ്വീഡന്റെ  പിയ സുന്‍ദാഗേയ്ക്കാണ്.

സമഗ്രസംഭവാനയ്ക്കുള്ള ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം ജര്‍മനിയുടെ മുന്‍ താരവും പരിശീകനുമായ ഫ്രാന്‍സ് ബക്കന്‍ബോവറിനാണ്. ഫിഫയുടെ ഫെയര്‍ പ്ലേക്കുള്ള ബഹുമതി ഉസ്ബക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് നേടി.

Advertisement