എഡിറ്റര്‍
എഡിറ്റര്‍
2018 വരെ മെസ്സി ബാഴ്‌സയില്‍ തന്നെ
എഡിറ്റര്‍
Friday 8th February 2013 12:25pm

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ബാഴ്‌സലോണയുമായുള്ള തന്റെ കരാര്‍ പുതുക്കി. 2018 ജൂണ്‍ 30 വരെയാണ് ബാഴ്‌സയുമായുള്ള കരാര്‍ മെസ്സി പുതുക്കിയിരിക്കുന്നത്.

Ads By Google

കഴിഞ്ഞ ഡിസംബറില്‍ രണ്ട് വര്‍ഷത്തേക്കുള്ള കരാറില്‍ മെസ്സി ഒപ്പ് വെച്ചിരുന്നു. എന്നാല്‍ തന്റെ 31 വയസ്സുവരെ ബാഴ്‌സയ്ക്ക് വേണ്ടി ബൂട്ടണിയാനാണ് മെസ്സിയുടെ തീരുമാനം.

13ാമത്തെ വയസ്സിലാണ് മെസ്സി ബാഴ്‌സയില്‍ ചേരുന്നത്. അന്ന് ബാഴ്‌സയുടെ യൂത്ത് അക്കാദമയില്‍ ചേര്‍ന്ന പതിമൂന്ന് വയസ്സുകാരന്‍ ഇപ്പോള്‍ ബാഴ്‌സയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. 16 ാമത്തെ വയസ്സിലാണ് മെസ്സി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറുന്നത്.

മെസ്സിയില്ലാതെ ബാഴ്‌സയില്ല എന്നോ അതല്ലെങ്കില്‍ ബാഴ്‌സയില്ലെങ്കില്‍ മെസ്സിയില്ലെന്നോ ഇതിനെ പറയാം. ബാഴ്‌സയുടെ ഏറ്റവും മൂല്യമേറിയതും കരുത്തനുമായ താരമാണ് മെസ്സി.

കഴിഞ്ഞ നാല് വര്‍ഷമായി ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണ് മെസ്സി. കൂടാതെ 2012 ല്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഗോള്‍ അടിച്ച താരമെന്ന മുള്ളറിന്റെ റെക്കോര്‍ഡും മെസ്സി മറികടന്നിരുന്നു. 91 തവണയാണ് കഴിഞ്ഞ വര്‍ഷം ഗോള്‍വല കുലുക്കിയത്.

Advertisement