എഡിറ്റര്‍
എഡിറ്റര്‍
നികുതി വെട്ടിപ്പ്; ലയണല്‍ മെസിയുടെ തടവ് ശിക്ഷ കോടതി ശരിവച്ചു
എഡിറ്റര്‍
Wednesday 24th May 2017 6:23pm


മാഡ്രിഡ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ലയണല്‍ മെസിയുടെ തടവ് ശിക്ഷ കോടതി ശരിവച്ചു. നികുതി വെട്ടിപ്പ് കേസില്‍ നേരത്തെ വിധിച്ച ശിക്ഷയ്ക്കെതിരെ മെസി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സ്പാനിഷ് സുപ്രീം കോടതിയാണ് ശിക്ഷ ശരിവച്ചത്. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്.


Also read വീട്ടില്‍ വൈകിയെത്തുന്നതിനെ ചോദ്യം ചെയ്തു; അമ്മയെ കുത്തിക്കൊന്ന് രക്തം കൊണ്ട് ചുമരില്‍ സ്‌മൈലി വരച്ച് മകന്‍


കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. 53 ലക്ഷം ഡോളര്‍ (മുപ്പതു കോടി രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് കേസ്. നികുതി വകുപ്പിന്റെ പരാതിയില്‍ 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

താരം നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി 21മാസം തടവ് വിധിച്ചിരുന്നത്. എന്നാല്‍ താരത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല. ഇതാണ് താരത്തെ തടവിലാകാതെ രക്ഷ നേടാന്‍ സഹായിക്കുക.


Dont miss ‘ഈ കളിക്ക് ഞാനില്ല, എല്ലാരും തീവ്രവാദികളാ..!’; സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തന്നെ വിലക്കിയ ട്വിറ്ററില്‍ മുഴുവന്‍ മോദിവിരുദ്ധരും ദേശവിരുദ്ധരും നക്‌സലുകളുമെന്ന് അഭിജീത്ത്


നേരത്തെ വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നായിരുന്നു താരം മറുപടി നല്‍കിയത്.

Advertisement