എഡിറ്റര്‍
എഡിറ്റര്‍
പെലെ ഇനി മെസ്സിക്ക് പിറകെ
എഡിറ്റര്‍
Monday 12th November 2012 9:33am

മഡ്രിഡ്: ലോകഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ലോകഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്നു. സ്പാനിഷ് ലീഗില്‍ ഇന്നലെ അര്‍ധരാത്രി റയല്‍ മയ്യോര്‍ക്കയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയ മെസ്സി ഈ സീസണിലെ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടക്കുകയായിരുന്നു.

Ads By Google

ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന ഗോളുകളുടെ എണ്ണത്തില്‍ പെലെയുടെ 53 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മെസ്സി മറികടന്നത്. ബാര്‍സലോനയ്ക്കു വേണ്ടി ഇരുപകുതികളിലുമായിട്ടായിരുന്നു മെസ്സിയുടെ ഗോളുകള്‍.

1958 ലായിരുന്നു പെലെ വിവിധ മത്സരങ്ങളിലായി ഒറ്റ വര്‍ഷംകൊണ്ട് 75 ഗോളുകള്‍ നേടി ചരിത്രം രചിച്ചത്. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് 85 ഗോള്‍ എന്ന മുള്ളറുടെ 1972ലെ റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല.

സ്പാനിഷ് ലാ ലിഗയുടെ ഈ സീസണില്‍ മെസ്സിയുടെ ഗോള്‍ നേട്ടം ഇതോടെ 15 ആയി. ആകെ ഗോളുകളുടെ എണ്ണത്തില്‍ 76. ജര്‍മന്‍ താരം ഗേര്‍ഡ് മുള്ളര്‍ക്കാണ് ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവുമധികം ഗോളുകളുടെ റെക്കോര്‍ഡ്. 1975ല്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂനിക്കിനും ദേശീയ ടീമിനുമായി മുള്ളര്‍ 85 ഗോളുകള്‍ നേടി.

തന്റെ ഈ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായും ഈ നേട്ടം മകന്‍ തിയാഗോയ്ക്ക് സമര്‍പ്പിക്കുന്നതായും മെസ്സി പറഞ്ഞു.

Advertisement