pele

റിയോ ഡി ജനീറോ: പുതിയ ഫുട്‌ബോള്‍ തലമുറയില്‍പ്പെട്ടവരില്‍ ലയണല്‍ മെസ്സിക്കാണ് താനുമായി സമാനതകളുള്ളതെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ.

പരിക്കുകളെ അവഗണിച്ച് അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ വിജയം 26 കാരനായ അര്‍ജന്റീനക്കാരന്‍ അര്‍ഹിക്കുന്നുവെന്ന് ഫിഫ മാസികയുമായി നടത്തിയ അഭിമുഖത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു.

‘റിബറി, ഇബ്രാഹിമോവിക്, ക്രസ്്്റ്റിയാനോ റൊണാള്‍ഡോ എന്നിവരെല്ലാം വ്യത്യസ്ത കളിക്കാരാണെങ്കിലും എന്നെപ്പോലെ പ്രതിരോധകരായിരുന്നു.

മെസ്സിയുടെ ശൈലിയാണ് എന്റേതുമായി കൂടുതല്‍ സാദൃശ്യം. പ്രിയപ്പെട്ട കളിക്കാരന്‍ ആരെന്ന് പറയാന്‍ കഴിയില്ല, റൊണാള്‍ഡോയും ഇബ്രാഹിമോവികും സമാനരാണ്, റിബറി വിശിഷ്ടനായ കളിക്കാരനാണ്. മെസ്സിയെ ആരുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല ‘.- പെലെ പറഞ്ഞു.

ഈ മാസം 13ന് ബാലണ്‍ ഡിയോര്‍ വിജയിയെ പ്രഖ്യാപിക്കും. ഫ്രാങ്ക് റിബെറി, ലയണല്‍ മെസ്സി, ക്രസ്്്റ്റിയാനോ റൊണണാള്‍ഡോ എന്നിവരാണ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നവര്‍.