എഡിറ്റര്‍
എഡിറ്റര്‍
മെസ്സിക്ക് പരിക്ക്, ബാഴ്‌സയ്ക്ക് വിജയം
എഡിറ്റര്‍
Monday 11th November 2013 10:34am

messi

ബാഴ്‌സലോണ: ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് വീണ്ടും പരിക്ക്. റയല്‍ ബെറ്റിസുമായുള്ള മത്സരത്തിനിടയിലാണ് പരിക്കേറ്റത്. മെസ്സിക്ക് പരിക്കേറ്റെങ്കിലും ബാഴ്‌സ തകര്‍പ്പന്‍ വിജയം നേടി.

4-1 നാണ് ബാഴസയുടെ വിജയം. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് മെസ്സിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. 21 ാം മിനുട്ടിലെ മെസ്സിയുടെ പരിക്ക് ബാഴ്‌സയ്ക്ക് ചെറിയ തലവേദന സൃഷ്ടിച്ചിരുന്നു.

എന്നാല്‍ സെസ്‌ക് ഫാബ്രിഗാസിന്റെ അവസരോചിതമായ ഇടപെടല്‍ ബാഴ്‌സയെ കൂടുതല്‍ കരുത്തരാക്കി. രണ്ട് ഗോളുകളാണ് ഫാബ്രിഗാസ് നേടിയത്. ആദ്യ 20-25 മിനുട്ട് താളം കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെന്നാണ് ഫാബ്രിഗാസ് പറയന്നത്.

തുടക്കത്തില്‍ വലിയ പ്രതീക്ഷ ഫാബ്രിഗാസിനെ കുറിച്ച് ഇല്ലാതിരുന്നിട്ടും മത്സരത്തിന്റെ നിര്‍ണായക നിമിഷത്തില്‍ അവസോരിചതമായി ഇടപെട്ട ഫാബ്രിഗാസിനെയാണ് ഇപ്പോള്‍ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നത്.

Advertisement