എഡിറ്റര്‍
എഡിറ്റര്‍
കാറ്റത്ത് പാറിപ്പറക്കുന്ന അപ്പൂപ്പന്‍ താടി പോലെ ശാന്തം സുന്ദരം; മെസിയുടെ മനോഹര ഫ്രീകിക്കില്‍ മയങ്ങി ആരാധകര്‍
എഡിറ്റര്‍
Thursday 2nd March 2017 6:16pm

 

മാഡ്രിഡ്: ഫുട്‌ബോള്‍ മൈതാനത്ത് തന്റെ തട്ടകമാക്കി, കാലുകളെ മാന്ത്രികവടിയാക്കിയാണ് ലയണല്‍ മെസി പന്തു തട്ടുന്നത്. അദ്ദേഹത്തിന്റെ പന്തടക്കവും മാന്ത്രിക സ്പര്‍ശവും കാണാന്‍ സാധിക്കുന്നത് തന്നെ ഈ തലമുറയുടെ ഭാഗ്യമാണ്.

തനിക്ക് കാലുകള്‍ കൊണ്ട് മാത്രമല്ല തലകൊണ്ടും പുല്‍മൈതാനത്ത് കവിതരചിക്കാനറിയാം എന്ന് തെളിയിക്കുകയാണ് മെസി. സ്‌പോട്ടിംഗിനെതിരെ മെസി നേടിയ ഹെഡര്‍ ഗോളിന്റെ മനോഹാരിത വാക്കുകളില്‍ ഒതുക്കിവയ്ക്കാന്‍ സാധിക്കുന്നതല്ല. ഉയരം കുറവുള്ളതു കൊണ്ട് മറ്റ് മേഖലയിലെന്ന പോലെ ഹെഡ്ഡിംഗില്‍ മെസി അത്ര പേരു കേട്ട താരമല്ല എന്നതാണ് സൂപ്പര്‍ താരത്തിന്റെ ഹെഡറിനെ കൂടുതല്‍ സൂപ്പര്‍ ആക്കുന്നത്.

ആറു ഗോളുകള്‍ക്കായിരുന്നു സ്‌പോര്‍ട്ടിംഗിനെ ബാഴ്‌സ നിലം പരിശമാക്കിയത്. ആറില്‍ ആദ്യത്തെ ഗോളായിരുന്നു മെസിയുടെ ഹെഡര്‍. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും ഉയര്‍ന്നുവന്ന പന്തിനെ ഗോളാക്കി മാറ്റുമെന്ന് എതിര്‍ ടീം ഗോളിയും എന്തിന് സഹതാരങ്ങള്‍ പോലും കരുതിയിട്ടുണ്ടാകില്ല.

അതിനിടെയായിരുന്നു മനോഹരമായി ഒരു അപ്പൂപ്പന്‍ താടി തട്ടിയിടുന്നതു കണക്കെ മെസി പന്ത് വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു. ഗോളിയ്ക്ക് കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

പതിവുപോലെ ബാഴ്‌സയുടെ എം-എസ്-എന്‍ ത്രയം തകര്‍ത്താടിയതായിരുന്നു സ്‌പോര്‍ട്ടിംഗ് ജിജോണിനെതിരായ മത്സരം. ബാഴ്‌സയുടെ ഉറുഗ്വായന്‍ സൂപ്പര്‍ താരം സുവാരസ് രണ്ടും മെസിയും നെയ്മറും റാകിടിക്കും അല്‍ക്കാസറും ഓരോ ഗോളുകള്‍ വീതവും നേടി.

മെസി തുടങ്ങിവച്ചത് സഹതാരങ്ങള്‍ ഏറ്റു പിടിക്കുകയായിരുന്നു. ഫ്രീകിക്കിലായിരുന്നു നെയ്മറുടെ ഗോള്‍. മറുപടിയായി ഒരു വട്ടം മാത്രമേ ബാഴ്‌സയുടെ വല നിറയ്ക്കാന്‍ സ്‌പോര്‍ട്ടിംഗിന് സാധിച്ചുള്ളൂ.

ഇതോടെ സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സ ഒന്നാമത്തെിയിരിക്കുകയാണ്. 25 മത്സരങ്ങളില്‍ നിന്നുമാണ് ബാഴ്‌സ ഒന്നാമനായത്.

Advertisement