എഡിറ്റര്‍
എഡിറ്റര്‍
മെസ്സി അച്ഛനായി; കുഞ്ഞിന്റെ പേര് തിയാഗോ
എഡിറ്റര്‍
Saturday 3rd November 2012 10:05am

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ലയണല്‍ മെസ്സി അച്ഛനായി. ഇന്നലെയാണ് മെസ്സിയുടെ കാമുകി ആന്റലീന റൊകൂസോ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിയാഗോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി’ എന്നായിരുന്നു കുഞ്ഞിന്റെ ജനനത്തിന് ശേഷം മെസ്സി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ എന്റെ മകന്‍ ജനിച്ചു. ദൈവത്തിനും കൂടെ  നിന്നവര്‍ക്കും നന്ദി’. മെസ്സി ഫേസ്ബുക്കില്‍ കുറിച്ചു.

Ads By Google

കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുന്നതിനായി ബാഴ്‌സലോണ പരിശീലന ക്യാമ്പില്‍ നിന്നും മെസ്സിക്ക് അവധി നല്‍കിയിരിക്കുകയാണ്.

അടുത്തിടെ ഒരു സ്പാനിഷ് പത്രത്തിന് നല്‍കിയ അഭമുഖത്തിലായിരുന്നു മെസ്സി അച്ഛനാകാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.

ലോക ഫുട്‌ബോളറെ പ്രഖ്യാപിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കുഞ്ഞ് മെസ്സിക്ക് ഭാഗ്യം കൊണ്ടുവരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement