എഡിറ്റര്‍
എഡിറ്റര്‍
അര്‍ജന്റീനയ്ക്ക ഫിഫയുടെ ഇരുട്ടടി; മെസ്സിയ്ക്ക് നാലു മത്സരങ്ങളില്‍ വിലക്ക്
എഡിറ്റര്‍
Tuesday 28th March 2017 10:34pm

 

സൂറിച്ച: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നാലു രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് വിലക്ക്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിക്ക് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.


Also read ‘ബ്രോസ്.. മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് എന്നും കൂട്ട്’; മാധ്യമ വിമര്‍ശനത്തിനെതിരെ പ്രശാന്ത് നായര്‍


നാലു മത്സരങ്ങളില്‍ വിലക്കിന് പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ചിലിക്കെതിരെ നടന്ന ഈ മല്‍സരത്തില്‍ മെസ്സി പെനല്‍റ്റിയിലൂടെ നേടിയ ഗോളില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. ലോകകപ്പ് യോഗ്യത ഇതുവരെ ഉറപ്പിക്കാത്ത അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് കനത്ത തിരിച്ചടിയാകും.

 

Lionel Messi

തനിക്കെതിരെ ഫൗള്‍ വിളിച്ചതിനെത്തുടര്‍ന്നായിരുന്നു മെസ്സി റഫറിക്കെതിരെ തിരിഞ്ഞത്. മെസ്സി മോശമായി പെരുമാറിയത് അസിസ്റ്റന്റ് റഫറി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കിലും ഫിഫ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. മത്സരശേഷം റഫറിക്ക് കൈ കൊടുക്കാതെയായിരുന്നു മെസ്സി കളം വിട്ടതും.

റഫറിക്കെതിരെ കൈകളുയര്‍ത്തി സംസാരിച്ച മെസ്സി അദ്ദേഹത്തെ ചീത്തവിളിക്കുന്നത് മല്‍സരത്തിന്റെ വീഡിയോയില്‍ വ്യക്തമായിരുന്നു. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരം മെസ്സിക്കു നഷ്ടമാകും.

Advertisement