എഡിറ്റര്‍
എഡിറ്റര്‍
ആളുകള്‍ നോക്കി നില്‍ക്കെ പരിശീലകനെ കടിച്ച് വലിച്ച് സിംഹം: വീഡിയോ
എഡിറ്റര്‍
Tuesday 9th May 2017 9:17pm


പാരിസ്: ആളുകള്‍ നോക്കി നില്‍ക്കെ സര്‍ക്കസ് കൂടാരത്തില്‍ പരിശീലകനെ സിംഹം ആക്രമിച്ചു. സര്‍ക്കസ് പ്രദര്‍ശനത്തിനിടെ കൂട്ടിലുള്ള സിംഹമാണ് പരിശീലകനെ ആക്രമിച്ചത്.


Also read ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ടെന്ന് കേട്ടിട്ടില്ലേ?; ഇതാ സൗദി കുവൈറ്റ് അതിര്‍ത്തിയില്‍ പലചരക്കുകട നടത്തുന്ന ഒരു മലയാളി 


34 കാരനായ സ്റ്റീവ് ലോബറോട്ടിന്‍ എന്ന പരിശീലകനാണ് സിംഹത്തിന്റെ ആക്രമത്തിനിരയായത്. കാണികള്‍ ഇടപെട്ട് കൂട്ടില്‍ നിന്നും രക്ഷിച്ച ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലുള്ള സ്റ്റീവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്നലെയായിരുന്നു സര്‍ക്കസ് നടക്കുന്നതിനിടെ സിംഹം സ്റ്റീവിനെ ആക്രമിക്കുന്നത്. നിലത്തുവീണ ഇയാളെ സിംഹം കഴുത്തിന് കടിച്ച് കുടയുകയായിരുന്നു. സിംഹം ആക്രമിക്കുന്നത് കണ്ട് പരിഭ്രാന്തരായ കാണികള്‍ പുറത്തേക്കോടുകയായിരുന്നു.


Dont miss റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ 


സിംഹത്തിന് നേരെ കാണികളിലൊരാള്‍ സ്മോക്ക് ചീറ്റിയതോടെയാണ് സിംഹത്തെന്റെ ശ്രദ്ധ തിരിഞ്ഞത്. ഉടന്‍ തന്നെ സ്റ്റീവ് കൂട്ടില്‍ നിന്നും മാറുകയായിരുന്നു. സിംഹം പരിശീലകനെ ആക്രമിക്കുന്ന ദൃശ്യം കാണികളിലൊരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ: 

Advertisement