ബംഗുളുരു: പ്രത്യേക സമുദായ പദവി വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ലിംഗായത്ത് മഹാസഭ രംഗത്ത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ലിംഗായത്ത് സഭ അനുകൂലികള്‍ ശ്രമിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ സമുദായമായി മാറണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.


Dont Miss എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്;’ അമ്പലപ്പുഴേ ‘സിവ പഠിച്ചെടുത്തിനെ കുറിച്ച് ആയ ഷീല


ഞായറാഴ്ച നടന്ന ലിംഗായത്ത് സാമൂദായിക സമ്മേളനത്തില്‍ സഭ നേതാവ് മാതൈ മഹാഹാദേവിയാണ് ഇക്കാര്യം അറിയിച്ചത്. ലിംഗായത്ത സഭ സ്ഥാപകനും, സാമൂഹിക പരിഷ്‌കര്‍ത്താവുമായ ബാസവന യെ കര്‍ണ്ണാടക സംസ്‌കാരത്തിന്റെ ഭാഗമാക്കി ആദരിക്കപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കര്‍ണ്ണാടക മന്ത്രിമാരായ എം.ബി.പട്ടേല്‍, വിനയ് കുല്‍ക്കര്‍ണി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ലിംഗായത്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു.

ഡിസംബര്‍ 30 ന് മുമ്പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് സഭാ നേതൃത്വം. അതിനുശേഷവും പരിഹാരമുണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന ലിംഗായത്തുകള്‍ പറഞ്ഞു.

ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലേറെ വരുന്ന വിഭാഗമായ ലിംഗായത്ത് വിഭാഗം മറ്റ് പിന്നോക്ക സമുദായങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

224 നിയമസഭാമണ്ഡലങ്ങളുള്ള ബംഗുളുരുവില്‍ എകദേശം 110 മണ്ഡലങ്ങളിലായി ഈ വിഭാഗം വ്യാപിച്ചു കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയാണ് ഈ വിഭാഗമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം സമുദായത്തിന്റെ ഐക്യഖണ്ഡമായ തീരുമാനത്തില്‍ മുന്നോട്ട് പോകാനാണ് ലിംഗായത്തുകള്‍ ശ്രമിക്കുന്നതെങ്കില്‍ ഇക്കാര്യംമുന്‍നിര്‍ത്തി കേന്ദ്രത്തില്‍ നിന്നും സഹായമെത്തിക്കുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കി.