ബെലഗാവി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ രൂക്ഷവിമര്‍ശനവുമായി ലിംഗായത്തുകാര്‍. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനെതിരെ ഭാഗവത് രംഗത്തെത്തിയതോടെയാണ് ആര്‍.എസ്.എസ് അദ്ധ്യക്ഷനെതിരെ ലിംഗായത്തുകാര്‍ രംഗത്തെത്തിയത്.

കര്‍ണാടകത്തില്‍ ഇന്നലെ നടന്ന ലിംഗായത്തിന്റെ റാലിയിലും പൊതുയോഗത്തിലുമാണ് ഭാഗവതിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ലിംഗായത്തുകളുടെയും വീരശൈവരുടെയും ആവശ്യത്തിനെതിരെ രംഗത്തെത്തിയ ഭാഗവത് ഇത് ഹിന്ദുത്വത്തെ തകര്‍ക്കുമെന്ന് പറഞ്ഞിരുന്നു.


Dont miss: ‘ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണം’ പാണക്കാട് തങ്ങളുടെ പേരക്കുട്ടിയുടെ ആഢംബരവിവാഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച ലിംഗായത്തുകാര്‍ മോഹന്‍ ഭാഗവതിനെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ ലിംഗായത്ത് ആചാരപ്രകാരമാണ് സംസ്‌കരിക്കുന്നത് അല്ലാതെ ബി.ജെ.പി ആചാര പ്രകാരമല്ലെന്നും മാത മഹാദേവി യോഗത്തില്‍ പറഞ്ഞു.

മോഹന്‍ഭാഗവത് ഞങ്ങളുടെ കാര്യത്തില്‍ തലയിലേടണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്നം ഉന്നയിക്കാനും പരിഹാരിക്കാനും നല്ല പോലെ അറിയാമെന്ന് ലിംഗായത്ത് നേതാവും എം.എല്‍.സിയുമായ ബസവരാജ് ഹൊറാട്ടി പറഞ്ഞു. ലിംഗായത്തുകളുടെ ആവശ്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടികളെ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.