കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി അനുമതി ലഭിക്കുകയുള്ളൂ.

സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി കണ്ടു വരുന്ന വര്‍ധനവാണ് നടപടിയ്ക്ക് കാരണം. നടന്‍ ജയറാം ദിലീപിനെ തിരുവോണ ദിനത്തില്‍ സന്ദര്‍ശിച്ചതും സിനിമാ മേഖലയിലെ പ്രമുഖരുടെ നിര താരത്തെ കാണാനായി ജയിലിലെത്തിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.