എഡിറ്റര്‍
എഡിറ്റര്‍
ലില്ലീസ് ഓഫ് മാര്‍ച്ച്
എഡിറ്റര്‍
Friday 1st February 2013 12:13pm

ഒരു ക്യാമ്പസ് കഥയുമായി എത്തുകയാണ് ലില്ലീസ് ഓഫ് മാര്‍ച്ച് എന്ന ചിത്രത്തിലൂടെ സതീഷ് കുര്യന്‍. ആല്‍ബി. സന്ദീപ്, അന്‍വര്‍ എന്നീ മൂന്നു സുഹൃത്തുക്കളുടെയും അവരുടെ സ്‌നേഹിതയായ മരിയ ഫെര്‍ണാണ്ടസിന്റെയും കഥയാണ് ലില്ലീസ് ഓഫ് മാര്‍ച്ച്.

 
കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, വാഗമണ്‍, പാല എന്നിവിടങ്ങളിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെയും, രാജീവ് ആലുങ്കലിന്റെയും ഗാനങ്ങള്‍ക്ക് അനുരാജ് ഈണം പകര്‍ന്നിരിക്കുന്നു. എട്ടു ഗാനങ്ങളാണ് ലില്ലീസ് ഓഫ് മാര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രണയത്തിനും അതിനപ്പുറത്തെ സൗഹൃദത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. മറ്റൊരു കാര്യം പ്രണയത്തിനൊപ്പം തന്നെ ഹ്യൂമറിനും ചിത്രത്തിലുള്ള സ്ഥാനമാണ്.

Ads By Google

ആബിദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ലില്ലീസ് ഓഫ് മാര്‍ച്ചിന്റെ ഛായാഗ്രഹണം ആര്‍.ദീപക് നിര്‍വഹിക്കുന്നു. എഡിറ്റിംഗ് – പി.സി മോഹനന്‍, കലാസംവിധാനം – രാജേഷ് കല്‍പത്തൂര്‍. ചിത്രം ജനുവരി അവസാനം റിലീസിനെത്തും.

പി.ജയചന്ദ്രന്‍, മധുബാലകൃഷ്ണന്‍, എസ്.പി ബാലസുബ്രഹ്മണ്യം, സോന സൈറ എന്നിവരാണ് പിന്നണി പാടിയിരിക്കുന്നത്. അഭിമന്യു, അഭിനയ്, സോണി, ശ്രീജിത്ത് രവി, മാമുക്കോയ, അനിയപ്പന്‍, മണികണ്ഠന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Advertisement