എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിനൊപ്പം രണ്ടാമൂഴത്തില്‍ അഭിനയിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ശ്രേയ ശരണ്‍
എഡിറ്റര്‍
Thursday 4th May 2017 1:08pm

അബുദാബി: മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നായിക വേഷത്തിലെത്തുകയെന്നത് മലയാളത്തിലെ മിക്ക നടിമാരുടേയും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് തന്നെയാണ്.

എന്നാല്‍ മലയാളത്തിന് പുറത്തുനിന്നുള്ള ഒരുതാരമാണ് ലാലിന്റെ നായികയാവാന്‍ താന്‍ കാത്തിരിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. വേറാരുമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രേയ ശരണാണ് ആഗ്രഹം തുറന്ന് പറഞ്ഞത്.

അങ്ങനെ വെറുതെ ഏതെങ്കിലും ചിത്രത്തില്‍ നായികയായാല്‍ പോര. രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് താരം പറഞ്ഞത്.

ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുമായി ബന്ധപ്പെട്ട് അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയ. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രങ്ങളിലൊന്നാണ്. ലാല്‍ സാറിനൊപ്പം രണ്ടാമൂഴത്തില്‍ ഒരു വേഷം ലഭിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.


Dont Miss അക്രമം അതിരുവിടുന്നു: ഹിന്ദു യുവ വാഹിനി അംഗത്വ വിതരണം നിര്‍ത്തിവെച്ചു 


കേരളത്തെയും കേരളത്തിന്റെ സംസ്‌കാരവും ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മലയാളം ഭാഷ പഠിച്ചെടുക്കുക അത്ര എളുപ്പമല്ലെന്നും താരം പറയുന്നു.  നേരത്തെ പൃഥ്വിരാജും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ പോക്കിരിരാജ എന്ന ചിത്രത്തില്‍ ശ്രേയ നായികാവേഷം ചെയ്തിരുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ചലച്ചിത്ര മാമാങ്കങ്ങളില്‍ ഒന്നായ ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് വാര്‍ത്താസമ്മേളന വേദിയിയില്‍ ബാഹുബലിയിലെ വില്ലനായി തകര്‍ത്ത റാണ ദഗ്ഗുപതിയും തമിഴ് നടന്‍ ജയം രവി, സംവിധായകന്‍ വിജയ് തുടങ്ങിയര്‍ പങ്കെടുത്തു.

Advertisement