എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ ട്രംപിന്റെ മോദി മോഡല്‍ മന്‍ കി ബാത്ത് ; എട്ടിന്റെ പണിയ്ക്ക് കാത്ത് ലോകം
എഡിറ്റര്‍
Wednesday 1st February 2017 10:11pm

trump
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സാമ്യത്തെ കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ ആ ചിന്തകളെ കൂടുതല്‍ ഉറപ്പിക്കാന്‍ ഒരു കാരണം കൂടി. ട്രംപിന്റെ ട്വീറ്റാണ് ഇപ്പോള്‍ എല്ലാവരേയും ചിന്തിപ്പിക്കുന്നത്.

രാത്രി എട്ടുമണിയ്ക്ക് ഒരു സുപ്രധാന തീരുമാനം അറിയിക്കാനുണ്ട്. എല്ലാവരും തയ്യാറായിരിക്കുക. എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. സോഷ്യല്‍ മീഡിയയും അന്താരാഷ്ട്ര മാധ്യമങ്ങളും ഇപ്പോള്‍ ഇതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് രത്രി എട്ടുമണിയ്ക്ക് സുപ്രധാന തീരുമാനം അറിയിക്കാനുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ സമയം രാത്രി എട്ട് മണിയെന്നത് ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറരയാണ്.


Also Read : മനുഷ്യത്വം എന്നൊന്ന് ഇവര്‍ക്കില്ല ; തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ തുറന്നടിച്ച് സാന്ദ്രാ തോമസ്


രാത്രി എട്ടുമണിയെന്നത് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ സമയമാണ്. കഴിഞ്ഞ നവംബറിലെ എട്ടാം തിയ്യതി രാത്രി എട്ടുമണിക്കായിരുന്നല്ലോ മോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്.

Advertisement