എഡിറ്റര്‍
എഡിറ്റര്‍
വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുന്ന നടിയാണ് വിദ്യ: വഹീദ റഹ്മാന്‍
എഡിറ്റര്‍
Friday 16th November 2012 11:53am

തന്നെ പോലെ തന്നെ വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ ലഭിക്കുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടിയാണ് വിദ്യബാലന്‍ എന്ന്‌ ആദ്യകാല ഹിന്ദി ചലച്ചിത്ര താരം വഹീദ റഹ്മാന്‍.

Ads By Google

ഗൈഡ്, തേരി കസം എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്തെ ഇളക്കിമറിച്ച താരമായിരുന്നു വഹീദ. വ്യത്യസ്തയുള്ള ഏത് റോളും നിസംശയം ഏറ്റെടുക്കാന്‍ വഹീദ കാണിച്ച ചങ്കൂറ്റം വലുതായിരുന്നു.

ഇന്നത്തെ നായികമാരില്‍ അത്തരത്തിലുള്ള ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനാണ് വഹീദ വിദ്യാ ബാലന്റെ പേര് പറഞ്ഞത്.

ഞാന്‍ എന്നും വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ച വ്യക്തിയാണ്. ഒരു നല്ല നായികയുടെ പ്രണയം കാണിക്കുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നില്ല അന്ന് ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. അത് തന്നെയാണ് വിദ്യയും ഇപ്പോള്‍ ചെയ്യുന്നത്.

ഗൈഡ് എന്ന സിനിമ ചെയ്യാന്‍ ഞാന്‍ ധൈര്യം കാണിച്ചു. അത്തരം സിനിമകള്‍ ഏറ്റെടുക്കരുതെന്ന് അന്ന് ചിലര്‍ എന്നോട് പറഞ്ഞിരുന്നു. കാരണം ഒരു മോശം സ്ത്രീയുടെ വേഷമായിരുന്നു അത്. മുജെ ജാനെ ദോ, തേരി കസം തുടങ്ങിയ ചിത്രങ്ങളിലും വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളായിരുന്നു.

ഞാന്‍ അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എല്ലാവരും ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ വെല്ലുവിളിയുള്ള കഥാപാത്രം ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. അതാണ് ഇപ്പോള്‍ വിദ്യയും ചെയ്യുന്നത്.

ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്ന അവസരത്തില്‍ എന്റെ സങ്കല്‍പ്പത്തിന് വിരുദ്ധമായി തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ സംവിധായകന്‍ പ്രതീക്ഷിക്കുന്നത് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

മിനി സ്‌ക്രീനിലേക്ക് എന്താണ് വരാത്തതെന്ന ചോദ്യത്തിന് വഹീദയുടെ മറുപടി ഇങ്ങനെയായിരുന്നു.

നിരവധി ഓഫറുകള്‍ മിനിസ്‌ക്രീനില്‍ എന്നെ തേടി എത്തുന്നുണ്ട്. എന്നാല്‍ അതില്‍ താത്പര്യമില്ല. സീരിയലുകള്‍ ഇത്രയേറെ ജനപ്രിയമാകുന്നതില്‍ അത്ഭുതമാണ്. എനിയ്ക്ക് ലഭിക്കുന്ന ഇടവേളകളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്- വഹീദ പറഞ്ഞു

Advertisement