എഡിറ്റര്‍
എഡിറ്റര്‍
മാലിന്യപ്രശ്‌നങ്ങളുമായി ‘ഫോട്ടോജനിക്’ എന്ന ഹ്രസ്വ ചിത്രം
എഡിറ്റര്‍
Monday 19th November 2012 10:55am

ഒരു ഫോട്ടോഗ്രാഫറുടെ ഒരു ദിവസത്തെ ജീവിതമാണ് ഫോട്ടോജനിക് പറയുന്നത്. കേരളത്തിലെ സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ് പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഫോട്ടോജനിക്. പുതുമുഖമായ ലിജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Ads By Google

കേരളത്തിലെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ഫോട്ടോഗ്രാഫര്‍ നടത്തുന്ന യാത്രയില്‍ ലാലൂരിലെ മാലിന്യപ്രശ്‌നവും മറ്റ് കാലികവിഷയങ്ങളും കടന്നുവരുന്നു. പൂര്‍ണമായും 5 ഡി ക്യാമറയിലാണ് ഫോട്ടോജനിക് ചിത്രീകരിച്ചിരിക്കുന്നത്.

ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോന്‍സാണ് ഫോട്ടോജനിക്കിന് സംഗീതം നല്‍കിയിരിക്കുന്നത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ ശ്രീജിത്ത് രമണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലാലൂരിന്റെ മാലിന്യപ്രശ്‌നങ്ങള്‍ ലാലൂരിലെ ആളുകളിലൂടെ തന്നെ പറയുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥിയായിരുന്ന ലിജു തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഗ്രാമത്തിലൂടെ യാത്ര നടത്തുന്ന ഫോട്ടോഗ്രാഫറെ ഗ്രാമത്തിലെ സ്വഛതയും സന്തോഷവും ഏറെ ആകര്‍ഷിക്കുന്നു. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അയാള്‍ കാണുന്നത് നഗരമാലിന്യങ്ങള്‍ പേറുന്ന ഗ്രമവും ദുരിതമനുഭവിക്കുന്ന ഗ്രാമവാസികളേയുമാണ്. ഇത് ഫോട്ടോഗ്രാഫറില്‍ തീര്‍ക്കുന്ന അസ്വസ്ഥതയുമാണ് ‘ഫോട്ടോജനിക്’ എന്ന ഹ്രസ്വ ചിത്രം മുന്നോട്ട് പോകുന്നത്.

സര്‍ഗവസന്തം ഡോണ്‍ബോസ്‌കോ, ലോഹിതദാസ്, വി കെയര്‍, ഗുജറാത്ത് ഫിലിം ഫെസ്റ്റ് എന്നീ ഹ്രഹസ്വചിത്രമേളകളില്‍ ഫോട്ടോജനിക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Advertisement