തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദിച്ചുവെന്ന ആരോപണം നേരിടുന്ന ശ്രീനിജനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ലിജു ദേശീയ നേതൃത്വത്തിന് കത്തയച്ചു.

യുത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീനിജന്‍ തൃക്കാക്കരമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികൂടിയാണ്. ഇതുകണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ കേന്ദ്രനേതൃത്വം നടപടിയെടുക്കണമെന്നാണ് ലിജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ കളങ്കിതരായ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് പി സി വിഷണുനാഥ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.