എഡിറ്റര്‍
എഡിറ്റര്‍
കോട്ടയം പാലായില്‍ 19 വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റു
എഡിറ്റര്‍
Thursday 25th May 2017 8:18pm

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റു. 19 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇടിമിന്നലില്‍ പരുക്കേറ്റിരിക്കുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോളേജിനു സമീപത്തുള്ള പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജില്‍ നടന്ന എന്‍.സി.സി ക്യാമ്പില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇടിമിന്നലില്‍ പരുക്കേറ്റിരിക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

Advertisement