എഡിറ്റര്‍
എഡിറ്റര്‍
ഒത്തുകളി: ശ്രീശാന്തിന് ആജീവനാന്ത വിലക്കിന് സാധ്യത
എഡിറ്റര്‍
Monday 10th June 2013 11:54am

sree1

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍പെട്ട മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ കേസ് അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ ബി.സി.സി.ഐയോട് ശുപാര്‍ശ ചെയ്തതായി സൂചന.

ദല്‍ഹിയിലെ സാകേത് കോടതിയില്‍ ഇന്നാണ് ശ്ര്യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഒത്തുകളി കേസില്‍ മൊക്കോക്ക നിയമം ഉള്‍പ്പെടുത്തുന്നതിനെതിരെയുള്ള വാദവും കോടതി പരിഗണിക്കും.

Ads By Google

വാതുവയ്പ് കേസില്‍ ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനി രിക്കെയാണ് വിലക്കേര്‍പ്പെ ടുത്താനുള്ള നീക്കമുണ്ടായിരിക്കുന്നത്.

അതേസമയം ബിസിസിഐയുടെ അടിയന്തര പ്രവര്‍ത്തകസമിതിയോഗം ദല്‍ഹിയില്‍ ഉടനെ നടക്കും. രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രെ ഉള്‍പ്പെട്ട വാതുവയ്പ് കേസ് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടക്കും. ശ്രീനിവാസനെ അച്ചടക്കസമിതിയില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചു ചര്‍ച്ചയുണ്ടാകും.

വാതുവെപ്പ് തടയാന്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് ശക്തമാക്കുക, ഐ.പി.എല്‍ ചിയര്‍ ലീഡേഴ്‌സിനെ ഒഴിവാക്കുക, സ്റ്റാര്‍ട്ടജിക് ടൈം ഔട്ട് ഒഴിവാക്കുക എ്‌നിവ യോഗത്തിന് മുന്നില്‍ വരും.

ശ്രീശാന്തിനെതിരെ മൊക്കോക ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം നല്കുന്നതിനെ നേരത്തെ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നു.

Advertisement