എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗത്തെ കേന്ദ്രീകരിച്ച് മൈ ലൈഫ് പാര്‍ട്‌നര്‍
എഡിറ്റര്‍
Thursday 16th January 2014 2:14pm

ameer-niyas

മലയാളം സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ വഴിത്താരയിലാണ്. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാ കുരിശ് തുടങ്ങി സിനിമകളിലൂടെയൊക്കെയാണ് ഈ മാറ്റം പ്രകടമായിത്തുടങ്ങിയത്.

അസാധാരണമായ കഥയും കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ മലയാളത്തിലെ അഭിനേതാക്കളും അവ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകരും തയ്യാറായതാണ് ഈ മാറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

അത്തരത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത കഥാതന്തുവാണ് മൈ ലൈഫ് പാര്‍ട്‌നര്‍. സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം. രണ്ട് പുരുഷന്‍മാര്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

ഇതോടെ ഗേ റിലേഷന്‍ഷിപ്പ് പ്രധാന ഇതിവൃത്തമാക്കുന്ന ആദ്യ മലയാള സിനിമയുമാകും ഇത്. അമീര്‍ നിയാസ്, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.  അനുശ്രീയാണ് ചിത്രത്തിലെ നായിക.

Advertisement