എഡിറ്റര്‍
എഡിറ്റര്‍
“ആര്‍ഗോ”യ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ്‌
എഡിറ്റര്‍
Monday 14th January 2013 10:54am

ലോസ് ആഞ്ചലസ്: വിശ്വപ്രസിദ്ധ സംവിധായകന്‍ ആങ് ലീ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ലൈഫ് ഓഫ് പൈ ‘ക്ക് എഴുപതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മൈക്കല്‍ ഡാനയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരം ബെന്‍ അഫ്‌ളൈയുടെ ‘ആര്‍ഗോ’യ്ക്ക് ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ‘ ലിങ്കണ്‍’ ലെ പ്രകടനത്തിലൂടെ ഡാനിയല്‍ ഡേ ലൂവിസും മികച്ച നടിക്കുള്ള പുരസ്‌കാരം “സീറോ ഡാര്‍ക്ക് തേര്‍ട്ടി”യിലൂടെ ജെസീക്ക കാസ്റ്റിനും സ്വന്തമാക്കി.

Ads By Google

മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ജെയിംസ് ബോണ്ട് ചിത്രമായ സ്‌കൈഫോളിലെ ഗാനത്തിന് അഡലെയ്ക്കും പോള്‍ എപ്‌വത്തിനും ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഓസ്ട്രിയയില്‍ നിന്നുള്ള ആമര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ലോക സിനിമയില്‍ ഓസ്‌കാറിന് ശേഷം ഏറ്റവും മൂല്യമുള്ളതായി കണക്കാക്കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സിലാണ് പുര്‌സ്‌കാര പ്രഖ്യാപനം നടക്കുന്നത്.

ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

Advertisement