നവാഗതനായ ലിയോണ്‍ കെ. തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ്. നിയാസ്, സാരംഗി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

മീഡിയ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സാദിഖ് കൊടിഞ്ഞി കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ സ്വര്‍ണ തോമസ്, മാസ്റ്റര്‍ ആര്യന്‍ എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രണയവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ദമ്പതികളുടെ കുടുംബ ജീവിതത്തിലേക്കു മറ്റൊരു പെണ്‍കുട്ടി കടന്നുവരുമ്പോള്‍ സംജാതമാകുന്ന പ്രശ്‌നങ്ങളാണ് ലൈഫില്‍ ചിത്രീകരിക്കുന്നത്.

ക്യാമറ – കെ.വി സുരേഷ്, ഗാനരചന, സംഗീതം – റിയാസ് റിയാ, എഡിറ്റര്‍ – സുരേഷ് അരശ്.