യു.പി: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം നഷ്ടമായെന്ന് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അസംഖാന്‍. മതത്തിന്റെ പേരില്‍ അല്ലെങ്കില്‍ പശുവിന്റെ പേരില്‍ മുസ്‌ലിംങ്ങള്‍ അക്രമിക്കപ്പെടുകയാണെന്നും അസംഖാന്‍ പറഞ്ഞു.

തലാഖ് വിധിയുടെ പേരില്‍ ‘ശരീഅത്ത്’ നിയമങ്ങളെ മാറ്റിമറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അസംഖാന്‍ പറഞ്ഞു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി ബി.ജെ.പിയുടെ സൂത്രപണികള്‍ക്കേറ്റ പരാജയമാണെന്നും അസംഖാന്‍ പറഞ്ഞു.

യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തന്റെ മണ്ഡലമായ രാംപൂരിലെ മുസ്‌ലിം മേഖലകളില്‍ അന്യായമായി റെയ്ഡ് നടത്തുകയാണെന്നും പൊലീസ് നടപടികള്‍ രണ്ടു പേരുടെ മരണത്തിന് കാരണമായെന്നും അസംഖാന്‍ ആരോപിച്ചു. റെയ്ഡുകള്‍ക്കിടയില്‍ വീടുകള്‍ കൊള്ളയടിക്കപ്പെട്ടെന്നും സ്ത്രീകളെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.