എഡിറ്റര്‍
എഡിറ്റര്‍
അസ്ഹറുദ്ദീന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കി
എഡിറ്റര്‍
Thursday 8th November 2012 4:38pm

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആജീവനാന്ത വിലയ്ക്ക് ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമെന്ന് കോടതി.

ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് വിലക്ക് തള്ളിയത്. ബി.സി.സി.ഐയുടെ വിലക്കിനെതിരെ അസ്ഹറുദ്ദീന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരം ഒരു നിലപാടെടുത്തത്.

Ads By Google

അസ്ഹറുദ്ദീന് ആശ്വാസം പകര്‍ന്ന നിലപാടാണ് ഹൈക്കോടതി എടുത്തത്. കോഴവിവാദത്തിന്റെ പേരില്‍ 12 വര്‍ഷം മുമ്പാണ് ബി.സി.സി.ഐ അസ്ഹറുദ്ദീന് വിലക്ക് ഏര്‍പ്പെടുത്തിയത്. അജയ് ജഡേജയേയും ബി.സി.ഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

49 കാരനായ അസ്ഹര്‍ പിന്നീട് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലെത്തി.

2000ത്തില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് അസ്ഹറുദീന് വിലക്കേര്‍പ്പെടുത്തിയത്.

ഒത്തുകളിക്ക് കോഴവാങ്ങിയതിന് പിടിയിലായ ക്രോണിയ അസ്ഹറുദീനാണ് തന്നെ വാതുവയ്പുകാരുമായി ബന്ധപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.

1996ല്‍ ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് മുകേഷ് ഗുപ്ത എന്ന വാതുവയ്പുകാരനെ അസ്ഹറുദീന്‍ പരിചയപ്പെടുത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് അന്വേഷണം നടത്തിയ സി.ബി.ഐ അസ്ഹറുദീനെ കുറ്റക്കാരനാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Advertisement