എഡിറ്റര്‍
എഡിറ്റര്‍
മുപ്പതിന് ശേഷം ജീവിതം കൂടുതല്‍ സുന്ദരം: ജൂലിയ റോബര്‍ട്‌സ്
എഡിറ്റര്‍
Tuesday 14th January 2014 3:35pm

Julia-Roberts

ജീവിതം കൂടുതല്‍ രസകരമായത് മുപ്പത് വയസ്സിന് ശേഷമാണെന്ന് ഹോളിവുഡ് താരം ജൂലിയ റോബര്‍ട്‌സ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളുണ്ടായത് മുപ്പതിന് ശേഷമാണെന്നും ജൂലിയ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ജീവിതം ഞാന്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. 46 കാരിയായ ജൂലിയ പറയുന്നു. പ്രായം കൂടിയതിന്റെ ആവലാതികള്‍ ഒട്ടുമില്ലെന്നും ജൂലിയ പറയുന്നു.

ഇരുപതുകളില്‍ ഞാന്‍ ഇത്രയേറെ സന്തോഷവതിയായിരുന്നെന്ന് തോന്നുന്നില്ല. മുപ്പതിന് ശേഷം എന്റെ ജീവിതത്തിലെ നല്ല നാളുകള്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ സ്വാതന്ത്ര്യവും പക്വതയും കൈവന്നത് ഇരുപതുകള്‍ക്ക് ശേഷമാണ്.

22 വയസ്സില്‍ ചെയ്തിരുന്ന കാര്യങ്ങളെക്കാള്‍ ഏറെ സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഇരട്ടക്കുട്ടികളുടെ അമ്മയായ ജൂലിയ പറയുന്നു.

Advertisement