തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകനിയമനത്തിന് യോഗ്യതാപരീക്ഷ കൊണ്ടുവരണമെന്ന് ലിഡ ജേക്കബ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അടുത്തവര്‍ഷം മുതല്‍ യോഗ്യതാപരീക്ഷ നടപ്പാക്കാനാണ് നിര്‍ദ്ദേശം.

വിദ്യാഭ്യാസഅവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് ലിഡ ജേക്കബിന്റെ കീഴിലുള്ള ഏകാംഗകമ്മീഷനെ നിയമിച്ചത്.

നിലവില്‍ ടി ടി സി, ബിഎഡ് എന്നിവയാണ് അധ്യാപകരാകാന്‍ വേണ്ട അവശ്യയോഗ്യത. ഇതിനുപുറമെയാണ് എന്‍ട്രന്‍സ് മാതൃകയിലുള്ള മല്‍സരപരീക്ഷ വേണമെന്ന നിര്‍ദ്ദേശം. ഇതേക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി, അധ്യാപകസംഘടനാ നേതാക്കള്‍ എന്നിവരുമായി ലിഡ ജെക്കബ് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.