എഡിറ്റര്‍
എഡിറ്റര്‍
അറവുശാലകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണം: മനേക ഗാന്ധി
എഡിറ്റര്‍
Sunday 10th November 2013 7:54pm

manekagandhi33

കോഴിക്കോട്: മാംസത്തിന് വേണ്ടി സംസ്ഥാനത്തെ അറവുമാടുകളെ ക്രൂരമായി കൊല്ലുന്നതിനെതിരെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും മൃഗസനേഹിയുമായ മനേകാ ഗാന്ധി രംഗത്ത്.

അറവു ശാലകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന സംമ്പ്രദായം നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കന്നുകാലികളെ ക്രൂരമായി കൊല്ലുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട മനേക ഇക്കാര്യത്തില്‍ അറവുശാല ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

മാംസത്തിനായി കന്നുകാലികളെ ക്രൂരമായി കൊല്ലുന്നത് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മനേക വിഷയത്തിലിടപെട്ടത്.

ഇക്കാര്യം സംബന്ധിച്ച മനേക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനും രാഷ്ട്രീയകക്ഷികള്‍ക്കും പശ്ചിമഘട്ടം സംരക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Advertisement