മുംബൈ: സര്‍ക്കാര്‍ പങ്കാളിത്തവുമുള്ള എല്‍.ഐ.സി ഇന്‍ഷൂറന്‍സ് കമ്പനിക്കു വിവിധ സിഗരറ്റ് കമ്പനികളില്‍ കോടികളുടെ നിക്ഷേപം. വിവിധ സിഗരറ്റു കമ്പനികളിലായി 3500ലധികം കോടിയുടെ നിക്ഷേപമാണ് എല്‍.ഐ.സി നടത്തിയിരിക്കുന്നത്.

പ്രമുഖ സിഗരറ്റ് കമ്പനി ഐ.ടി.സിയില്‍ 3561 കോടി രൂപയുടെ ഓഹരിയാണ് എല്‍ഐസിക്കുള്ളത്. പുകയില നിര്‍മാണ കമ്പനി ധരംപാല്‍ സത്യപാല്‍ ലിമിറ്റഡില്‍ 50 കോടിയുടെ കടപത്രവും എടുത്തിട്ടുണ്ട്. എന്നാല്‍, ഐ.ടി.സി പുകയില ഉത്പന്ന കമ്പനിയല്ലെന്നാണ് എല്‍.ഐ.സി ഉദ്യോഗസ്ഥരുടെ വാദം.

Subscribe Us:

പുകയില മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കാന്‍ പ്രതിവര്‍ഷം പതിനായിരം കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എല്‍.ഐ.സിയുടെ ഈ നടപടിയെന്നതാണ് വിരോധാഭാസം.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം എട്ടു ലക്ഷം ഇന്ത്യക്കാരാണു ഒരോ വര്‍ഷവും മരിക്കുന്നത്.