Categories

ലിബിയയില്‍ പ്രതിഷേധക്കാര്‍ വിജയദിനം ആഘോഷിച്ചു

കെയ്‌റോ: ലിബിയയില്‍ പ്രക്ഷോഭരംഗത്തുള്ള റിബലുകള്‍ വിജയദിനം ആഘോഷിച്ചു. കേണല്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള സൈനികര്‍ പ്രക്ഷോഭകാരികളെ തുരത്താനായുള്ള ശ്രമം തുടരുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ വിജയദിനം കൊണ്ടാടിയത്.

പരസ്പരം ആശ്ലേഷിച്ചും ആകാശത്തേക്ക് വെടിയുതിര്‍ത്തുമാണ് പ്രതിഷേധക്കാര്‍ തങ്ങളുടെ വിജയാഹ്ലാദം പങ്കുവെച്ചു. എന്നാല്‍ സൈനികരുടെ ശക്തമായ നീക്കത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രിപ്പോളിയിലും ബെന്‍സാഗിയിലും സൈനികര്‍ പ്രതിഷേധക്കാരെ തുരത്തിയോടിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ലിബിയയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതായി കേണല്‍ ഗദ്ദാഫി ആരോപിച്ചു. നാറ്റോ സഖ്യസേനയുടെ നേതൃത്വത്തില്‍ വന്‍ സൈനികസന്നാഹം മെഡിറ്ററേനിയല്‍ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്നും ഗദ്ദാഫി രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചു.

അമേരിക്കന്‍ സേന രാജ്യത്ത് പ്രവേശിക്കുന്നത് പൗരന്‍മാരുടെ സ്വാതന്ത്യത്തിനും സൈ്വര്യവിഹാരത്തിനും തടസം സൃഷ്ടിക്കുമെന്നും എന്തുവിലകൊടുത്തും ഇത് തടയുമെന്നും ഗദ്ദാഫി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.