Administrator
Administrator
ഗദ്ദാഫിയുടെ ദൂതര്‍ ഷാവേസിനെ കാണുന്നു
Administrator
Wednesday 27th April 2011 1:55pm

hugo chavezവെനിസുല: ലിബിയന്‍ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം തേടി ഗദ്ദാഫി അയച്ച ലിബിയന്‍ പ്രതിനിധി സംഘം വെസിസുലയില്‍ എത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്.

വിമതരുമായും സര്‍ക്കാരുമായും ചര്‍ച്ച നടത്തി ലിബിയന്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ താന്‍ ശ്രമിക്കുമെന്നും ഷാവേസ് അറിയിച്ചു. ലിബിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്ന ഷാവേസ് നാറ്റോ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു.

‘ഈ ഭ്രാന്തൊക്കെ കാട്ടികൂട്ടാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്.’ നാറ്റോയുടെ സൈനിക ആക്രമണങ്ങളെ വിമര്‍ശിച്ച് കൊണ്ട് ഷാവേസ് പറഞ്ഞു. ‘അവര്‍ക്ക് ഗദ്ദാഫിയെ ഇഷ്ടമല്ല. അവര്‍ക്ക് വേണ്ടത് ലിബിയയിലെ എണ്ണയും ജലവുമാണ്. അതിനുവേണ്ടിയാണവര്‍ ബോംബ് പ്രയോഗിക്കുന്നത്.’

‘ലിബിയയില്‍ നടക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ഗദ്ദാഫി അയച്ച ലിബിയന്‍ സംഘം ഇവിടെ എത്തിയിട്ടുണ്ട്. ഒരു സമാധാനപരമായ പ്രശ്‌നപരിഹാരമാണ് തങ്ങള്‍ തേടുന്നത്.’ ഷാവേസ് തന്റെ അനുയായികളോട് പറഞ്ഞു.

എന്നാല്‍ പ്രതിനിധി സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഷാവേസ് തയ്യാറായില്ല.

ലിബിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒരു അന്തര്‍ദേശീയ കമ്മീഷനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞമാസം ഷാവേസ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ്അല്‍ ഇസ് ലാം ഇത് നിഷേധിക്കുകയായിരുന്നു.

രാജ്യത്തുനിന്നും എന്നെന്നേക്കുമായി പുറത്തുപോകുകയാണെങ്കില്‍ ഗദ്ദാഫി സുരക്ഷിതനായിരിക്കുമെന്ന് വെനിസുല സൂചിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷാവേസിന്റെ അനുയായികള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ചര്‍ച്ചയിലൂടെ ലിബിയന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആഫ്രിക്കന്‍ യൂണിയനും നടത്തുന്നുണ്ട്.

അതേസമയം, ചില തീവ്രവാദികള്‍ സിറിയയില്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ ഇതിനെല്ലാം കുറ്റക്കാരന്‍ പ്രസിഡന്റാണെന്ന് ധാരണ ലോകരുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഷാവേസ് പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കുകപോലും ചെയ്തിട്ടില്ല. ഇതിനൊക്കെ പിന്നില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളാണ്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ താന്‍ മനുഷ്യത്വമുള്ളവനായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ തന്റെ പിന്തുണ വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement