ട്രിപ്പോളി:ഗദ്ദാഫി സേനയുമായുള്ള പോരാട്ടത്തിനിടയില്‍ ലിബിയയിലെ വിമത സൈനിക മേധാവി കൊല്ലപ്പെട്ടു. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബ്ദുല്‍ ഫത്താഹ് യൂനെസാണ് മരിച്ചത്. നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലാണ് യൂനെസിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലെ സൈനിക നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിമതരുടെ ജൂഡീഷ്യല്‍ കമ്മിറ്റിയ്ക്കുമുമ്പാകെ ഹാജരായ ശേഷം മടങ്ങിവരുന്നതിനിടെയാണ് ബെന്‍ഗാസിയില്‍ വെച്ച് ഇദ്ദേഹം കൊല്ലപ്പെടുന്നത്. യൂനെസിനോടുള്ള ബഹുമാനാര്‍ത്ഥം മൂന്നുദിവസത്തെ ദു:ഖാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us:

അതേസമയം യൂനെസിന് ഗദ്ദാഫി സേനയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമതര്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.