ന്യൂദല്‍ഹി: ഇന്ത്യയിലെ ലിബിയന്‍ അംബാസിഡര്‍ രാജിവച്ചു. അലി അല്‍ എസ്വാനിയാണ് രാജിവച്ചത്. ലിബിയയില്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.

ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ന്യൂദല്‍ഹിയിലെ ലിബിയന്‍ എംബസി തയ്യാറായില്ല.

അതേ സമയം ചൈനയിലെ ലിബിയന്‍ നയതന്ത്രഞ്ജനും രാജിവച്ചതായി അല്‍ ജസീറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുസൈന്‍ സിദ്ധിഖി അല്‍ മുസരതിയാണ് രാജിവച്ചത്. അല്‍ ജസീറയ്ക്ക് നല്‍കിയ തല്‍സമയ ഇന്റര്‍വ്യൂയില്‍ എല്ലാ നയതന്ത്രഞ്ജരും രാജിവയ്ക്കാനാഹ്വാനം നല്‍കി അദ്ദേഹം തന്റെ സ്ഥാനമൊഴിയുകയായിരുന്നു. കൂടാതെ ഗദ്ദാഫിക്കെതിരായി ലിബിയയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇടപെടാനും അദ്ദേഹം നിര്‍ദേശം നല്‍കി.