കെയ്‌റോ:കലാപം രൂക്ഷമായ ലിബിയയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മുരുകയ്യ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ഇന്ത്യന്‍ പൗരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഹ്യൂണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളിയാണ് മുരുകയ്യ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ബെന്‍ഗാസി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.