ന്യൂദല്‍ഹി: ജനകീയ പ്രക്ഷോഭം രൂക്ഷമായ ലിബിയയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെയമായി ആദ്യ വിമാനം രാത്രി 10.30ന് ദല്‍ഹിയിലെത്തും. രണ്ടാമത്തെ വിമാനം 11.30നും എത്തും. ലിബിയയില്‍ നിന്നെത്തുന്ന 100 മലയാളികളെ കേരള ഹൗസില്‍ താമസിപ്പിക്കും. മലയാളികള്‍ക്കായി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കും തുടങ്ങിയിട്ടുണ്ട്.

അടുത്തമാസം ഏഴാം തീയതി വരെ ദല്‍ഹിയില്‍ നിന്നും മുംബെയില്‍ നിന്നും ഉള്ള ഓരോ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും ട്രിപ്പോളി വിമാനതാവളത്തില്‍ ഇറങ്ങാന്‍ ലിബിയന്‍ അധികൃതരുടെ അനുവാദം ലഭിച്ചിട്ടുണ്ട്

ഇന്നു മുതല്‍ അടുത്ത പത്തു ദിവസത്തേക്കാണ് രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ട്രിപ്പോളിയിലേക്ക് ദിവസവും സര്‍വ്വിസ് നടത്തുന്നത് . കൂടാതെ കടല്‍ മാര്‍ഗ്ഗം നാട്ടിലെത്തിക്കുവാനായി ഐ എന്‍ എസ് ജലാശയ എന്ന ഇന്ത്യന്‍ യുദ്ധ കപ്പല്‍ ഉപയോഗിക്കും. 18000 ഇന്ത്യക്കാര്‍ ലിബിയയില്‍ ഉണ്ടന്നാണ് ഔദ്യോഗിക കണക്ക്.