എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിപരമായി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; സഹായിച്ചവര്‍ തിരിഞ്ഞുനോക്കുന്നില്ല; സിനിമ വിടുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍
എഡിറ്റര്‍
Monday 13th February 2017 4:15pm

liberty1

തിരുവനന്തപുരം: സിനിമാസമരത്തിന് ശേഷം തന്റെ തിയേറ്ററുകള്‍ക്ക് മാത്രം സിനിമ ലഭിക്കുന്നില്ലെന്നും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സമരം നയിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക് തിയേറ്റര്‍ പൂട്ടിപ്പോകേണ്ടി വരുന്ന അവസ്ഥ വരുന്നതെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.

തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. താന്‍ സഹായിച്ച ആരും ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ല. സിനിമാ വിടാനുള്ള ആലോചനയിലാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

 പുതിയ മലയാളം സിനിമകളുടെ റിലീസുകള്‍ ഇനിയും പ്രദര്‍ശനത്തിനായി ലഭിച്ചിട്ടില്ല. ഈ സ്ഥിതിയില്‍ തീയേറ്റര്‍ ബിസിനസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. തീയേറ്റര്‍ ഷോപ്പിംഗ് മാളായി ഉപയോഗിച്ചാലോ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.- ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

പുതിയ സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ തീയേറ്റര്‍ മാനേജര്‍മാര്‍ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ മറ്റ് ജോലികള്‍ കണ്ടെത്തിക്കോളും. പക്ഷേ ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ കഷ്ടപ്പെടും. എന്റെ തീയേറ്ററുകളില്‍ അന്‍പതോളം തൊഴിലാളികള്‍ ജോല് ചെയ്യുന്നുണ്ട്. അവര്‍ക്ക് ജോലി നഷ്ടപ്പെടും.


Dont Miss തടികുറയ്ക്കാന്‍ മോഹന്‍ലാല്‍; ആയുര്‍വേദ ചികിത്സ ആരംഭിച്ചു 


പുതിയ സിനിമാസംഘടനയില്‍ ചേരുന്ന തീയേറ്റര്‍ ഉടമകള്‍ക്ക് മാത്രമേ സിനിമ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ദിലീപ് എന്ന ഒരാളുടെ തീരുമാനമല്ല അത്, മറിച്ച് ആ സംഘടനയുടേതാണ്. എനിക്ക് പുതിയ സിനിമകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ പഴയ സിനിമകളാണ് ഇപ്പോള്‍ തിയേറ്ററില്‍ കളിക്കുന്നത്.

മാര്‍ച്ച് 31 വരെയാണ് എന്റെ തീയേറ്ററിന്റെ ലൈസന്‍സ് കാലാവധി. അതിനുശേഷം പുതുക്കേണ്ടതുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണ്.

നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി നിന്ന് സിനിമ തരില്ലെന്ന് പറഞ്ഞാല്‍ നമുക്ക് അത് മാറ്റാനാവില്ലല്ലോയെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.

തിയേറ്റര്‍ വിഹിതം 60-40 ശതമാനം എന്നതില്‍ നിന്ന് 50-50 ശതമാനം ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകള്‍സമരം തുടങ്ങിയത്.

സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന പേരില്‍ പുതിയ സംഘടന ആരംഭിക്കുകായിരുന്നു.

തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള എട്ട് തീയേറ്റര്‍ ഉടമകള്‍ക്ക് സംഘടന ആദ്യം വിലക്കേല്‍പ്പെടുത്തിയെങ്കിലും പിന്നീട് പുതിയ സംഘടനയില്‍ ചേര്‍ന്ന് ആറുപേര്‍ക്കും പുതിയ സിനിമകള്‍ പ്രദര്‍ശനത്തിന് നല്‍കുകയായിരുന്നു.

പുതിയ സംഘടന വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ആ സംഘടനയില്‍ അംഗമാകാനില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Advertisement