എഡിറ്റര്‍
എഡിറ്റര്‍
ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്; മാഡം കാവ്യയാണെന്ന താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്: ലിബര്‍ട്ടി ബഷീര്‍
എഡിറ്റര്‍
Wednesday 30th August 2017 12:31pm

 

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് തനിക്കറിയാമായിരുന്നെന്നും താനിത് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിര്‍മ്മാവ് ലിബര്‍ട്ടി ബഷീര്‍. സുനി പറയുന്നതിന്റെ പറയുന്നതിന്റെ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് താനിതു പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ക്കിത് പുതിയ കാര്യമായിരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണ്. അപ്പോള്‍ പിന്നെ കാവ്യ എന്നത് നൂറുശതമാനം ഉറപ്പ് തന്നെയാണ്. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല.’ അദ്ദേഹം പറഞ്ഞു.


Also Read: മാഡം കാവ്യാ മാധവന്‍ തന്നെയെന്ന് സുനി


നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാംനമ്പര്‍ ശത്രുവായി കണക്കാക്കിയിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് അഭിഭാഷകര്‍ പറഞ്ഞതിലുളള പ്രതികാരം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

‘കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസം ദിലീപാണ് ഇതിന് കാരണക്കാരനെന്നും മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്നും താന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്.’ അദ്ദേഹം പറയുന്നു.

ദിലീപിനും കാവ്യയ്ക്കും അക്രമിക്കപ്പെട്ട നടിയോട് തുല്യമായ വെറുപ്പണുള്ളതെന്നും ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ടെന്നും പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ അതില്‍ യാതൊരു സംശയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.


Dont Miss: ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ മേക്കിങ്ങ് വിഡിയോ പുറത്ത്; വീഡിയോ കാണാം


‘ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോട് കൂടിയിട്ടാണ് ഈ പ്രതികാര നടപടി തുടങ്ങിയത്.’ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Advertisement