എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റിലായത് ഉളുപ്പും മനസാക്ഷിയുമില്ലാത്ത ക്രിമിനല്‍; ദിലീപ് കാട്ടിക്കൂട്ടിയ എല്ലാ കുറ്റങ്ങള്‍ക്കും ദൈവം ഒന്നിച്ച് ശിക്ഷ നല്‍കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍
എഡിറ്റര്‍
Tuesday 11th July 2017 12:45pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായത് ഉളുപ്പും മനസാക്ഷിയുമില്ലാത്ത ക്രിമിനലാണെന്ന് ചലച്ചിത്ര നിര്‍മാതാവും മുന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍.

താന്‍ മനോവേദന മറന്ന് ഉറങ്ങിയത് കഴിഞ്ഞ രാത്രിയാണെന്നും കഴിഞ്ഞ നാലുമാസമായി താനും കുടുംബവും മനസമാധാനമായി ഉറങ്ങിയിട്ടെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

ഞാന്‍ പ്രസിഡണ്ടായ എക്‌സിബിറ്റ്‌ഴേസ് ഫെഡറേഷനെ തകര്‍ക്കാന്‍ എല്ലാവരും ദിലീപിനെ പൊക്കിയെടുത്ത് നടന്നു. അതിന്റെ ഫലമാണിത്. ആറ് സംഘടനകള്‍ ചേര്‍ന്നാണ് തന്നെ ഒതുക്കിയത്. എല്ലാറ്റിനും പിറകില്‍ ദിലീപാണെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.


Dont Miss സ്ത്രീയുടെ മാനത്തിന് വില പറയുന്ന കലാസംഘടന കേരളത്തിന് ആവശ്യമില്ല : വി.എസ്


നാദിര്‍ഷയെപ്പോലും ദിലീപ് ബലിയാടാക്കുകയായിരുന്നു. നടിയെ അക്രമിച്ച കേസില്‍ രക്ഷപ്പെടാന്‍ വേണ്ടി സര്‍വ്വ സ്വാധീനവും അദ്ദേഹം ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തുടക്കത്തില്‍ ഇത്തരം നടപടിയില്ലാതെ പോയതാണ് ഇതുവരെ അയാള്‍ അകത്താവാതെ പോയത്.

മഞ്ജു വാരിയരോട് ദിലീപ് കാട്ടിയത് എന്താണെന്നും ആ സഹോദരി എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. ദിലീപ് കാട്ടിക്കൂട്ടിയ എല്ലാ കുറ്റങ്ങള്‍ക്കും ദൈവം ഒന്നിച്ച് ശിക്ഷ നല്‍കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രക്ഷപ്പെടുമെന്ന് കരുതിയ നിര്‍മ്മാതാക്കളും വിതരണക്കാരും നാളെ എറണാകുളത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇനി അത് ജയിലാണ് നടത്തേണ്ടതെന്ന് ബഷീര്‍ പറഞ്ഞു.

ദിലീപിനെ ഇതുവരെ സഹായിച്ചത് മമ്മൂട്ടിയുടെ അനങ്ങാപ്പാറ നയമാണ്. ആദ്യം ദിലീപിനൊപ്പം നിന്ന ഗണേശന്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോഴാണ് മമ്മൂട്ടിക്ക് കത്തെഴുതിയത്. മമ്മൂട്ടിയെ ഗുരുതരമായി വിമര്‍ശിക്കുന്ന കത്തായിരുന്നു അത്.

അതോടെ മമ്മൂട്ടി ‘അമ്മ’ യെ തന്നെ കൈയൊഴിഞ്ഞു. മോഹല്‍ലാലും മമ്മൂട്ടിയും തങ്ങള്‍ കാരണം സംഘടന പിളരരുതെന്ന അഭിപ്രായക്കാരായിരുന്നു. ദിലീപിനെ പോലെ അവര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

Advertisement