പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ തിരിച്ചടി നേരിട്ടു. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലിയാന്‍ഡര്‍ പെയ്‌സ്-മഹേഷ് ഭൂപതി സഖ്യമാണ് രണ്ടാംറൗണ്ടില്‍ തോറ്റുപുറത്തായത്.

ആസ്‌ട്രേലിയയുടെ ആഷ്‌ലി ഫിഷര്‍-സ്റ്റീഫന്‍ ഹസ് സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-7,6-4) ഇന്ത്യന്‍ കൂട്ടുകെട്ട് തോറ്റത്. സിംഗിള്‍സില്‍ ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മനും സാനിയാ മിര്‍സയും കളിമണ്‍ കോര്‍ട്ടില്‍ നിന്നും പുറത്തായിരുന്നു.

അതിനിടെ സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലാംറൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. സെര്‍ബിയയുടെ ജാങ്കോ ടിപ്‌സാവെറികിനെ തോല്‍പ്പിച്ചാണ് നാലാംറൗണ്ടിലെത്തിയത്. വനിതാവിഭാഗത്തില്‍ ചൈനയുടെ ലാ നിയും നാലാംറൗണ്ടിലെത്തി.