Categories

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടം നാ ലിയ്ക്ക്

Li-Na

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം നാലാം സീഡ് ചൈനയുടെ നാ ലി സ്വന്തമാക്കി.  ഫൈനലില്‍ 20-ാം സീഡ് സ്ലൊവാക്കിയയുടെ ഡോമിനിക്ക സിബുല്‍ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാ ലി പരാജയപ്പെടുത്തിയത്. സ്‌കോര്‍( 7-6, 4-0)

കരിയറിലാദ്യമായാണ് നാലി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. നാ ലിയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. സെമിയില്‍ കാനഡയുടെ യുഗനി ബൊച്ചാര്‍ഡിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്‌ലവിയ പെന്നേറ്റെയെയുമായിരുന്നു നാ ലി തോല്‍പ്പിച്ചത്.

അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹോറിയ ടേക്കു സഖ്യം ഫൈനലില്‍ കടന്നിരുന്നു.

ഓസ്‌ട്രേലിയയുടെ ജര്‍മിയ ഗജ്‌ഡോസോവ മാത്യു എബ്ഡന്‍ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഇവരുടെ ഫൈനല്‍ പ്രവേശനം.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സാനിയ മിര്‍സ- ഹോറിയ ടേക്കു സഖ്യം തുടര്‍ന്നുള്ള രണ്ടു സെറ്റുകളും വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.