പാരിസ്: ടെന്നിസ് കോര്‍ട്ടിലെ ചൈനീസ് വിപ്ലവത്തിന് തുടക്കമിട്ട് ലീ നാ ഫ്രഞ്ച് ഓപ്പണ്‍ വനിതാവിഭാഗം ഫൈനലിലെത്തി. റഷ്യയുടെ സൂപ്പര്‍താരം മരിയ ഷറപ്പോവയാണ് ലീ നായുടെ കുതിപ്പിനുമുന്നില്‍ പരാജയം സമ്മതിച്ചത്. സ്‌കോര്‍ 6-4,7-5.

ഈ വിജയത്തോടെ തുടര്‍ച്ചയായി രണ്ടുവട്ടം ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന നേട്ടത്തിനും ലീ ഉടമയായി. കഴിഞ്ഞവര്‍ഷം ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്‌റ്റേര്‍സിനോടായിരുന്നു ലീ തോറ്റത്. ലീനായോട് തോറ്റതോടെ നാല് ഗ്രാന്‍ഡ്സ്ലാം നേട്ടമെന്ന ഷറപ്പോവയുടെ സ്വപ്‌നങ്ങളാണ് പൊലിഞ്ഞത്.

മറ്റൊരു മല്‍സരത്തില്‍ ഫ്രാന്‍സിസ്‌കാ ഷിയാവോണ്‍ എതിരാളിയായ മരിയന്‍ ബര്‍ട്ടോലിയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ സെറ്റുകള്‍ നേടിയാണ് ഷിയാവോണ്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 6-3,6-3.