എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട് ഫോണ്‍ വഴി പെയ്ത്തിന് എല്‍.ജിയും
എഡിറ്റര്‍
Wednesday 13th November 2013 2:03am

LG-G2

സ്മാര്‍ട് ഫോണ്‍ ഇറക്കി മത്സരം വിപണിയിലെ മത്സരം കൊഴുപ്പിക്കാന്‍ എല്‍.ജിയും ഒരുങ്ങുന്നു.

എല്‍.ജി ജി2 എന്ന പുത്തന്‍ എല്‍.ജി ഫോണ്‍ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.

ഫോണിന്റെ 16 ജി.ബി വേര്‍ഷന് 41,500 ഉം 32 ജി.ബി വേര്‍ഷന് 43,500 ഉം ആണ് വില.

സ്മാര്‍ട് ഫോണ്‍ വിപണി സാംസങ് കുത്തകയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി പുതിയ ഫോണ്‍ ഇറക്കിയത്.

ഒറ്റനോട്ടത്തില്‍ സാംസങ് ഗാലക്‌സിയുടെ സാമ്യതയുണ്ട് എല്‍.ജി ജി2വിന്.

1080×1920 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്‌ളേയാണ് ജി2 വിന്റേത്. ഗാലക്‌സി എസ് 4ന്റേയും പിക്ച്ചര്‍ റെസല്യൂഷന്‍ ഇതേ റെസല്യൂഷനാണ്.

രണ്ട് ജി.ബി. റാമോടുകൂടി വരുന്ന ജി2വില്‍ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയാണുള്ളത്. മെമ്മറി കൂടുതല്‍ വേണമെന്നുള്ളവര്‍ക്കായി 32 ജി.ബിയുള്ള ഒരു മോഡലും കമ്പനി ഇറക്കിയിട്ടുണ്ട്.

Advertisement