എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ പുതിയ അവതാരങ്ങളുമായ് എല്‍.ജി
എഡിറ്റര്‍
Tuesday 27th March 2012 3:00pm

സൗത്ത് കൗറിയന്‍ കമ്പനിയായ എല്‍.ജി ഇലക്ട്രോണിക്‌സ് ഈ വര്‍ഷം 12 ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഒപ്റ്റിമസ് 4എക്‌സ് എച്ച്.ഡി, എല്‍.ജി എല്‍ സീരീസില്‍ ഉള്‍പ്പെടുന്ന ഒപ്റ്റിമസ് വി.യു, ഒപ്റ്റിമസ് ത്രിഡി മാക്‌സ്, സാംസങ് ഗ്യാലക്‌സി നോട്ടുമായി (Samsung Galaxy Note) നേരിട്ട് മത്സരിച്ചു കൊണ്ടിരിക്കുന്ന എല്‍.ജിയുടെ ഒപ്റ്റിമസ് വി.യു (LG Optimus VU), ഒപ്റ്റിമസ് ത്രിഡി മാക്‌സ് (LG Optimus 3D Max) എന്നിവയാണ് നിര നിരയായി ഇന്ത്യയിലെത്തുന്ന എല്‍.ജിയുടെ സ്മാര്‍ട്‌ഫോണുകള്‍. 7,000 ത്തിനും 35,000ത്തിനുമിടയിലാകും ഈ സ്മാര്‍ട്‌ഫോണുകളുടെ വില.

ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്റ്‌വിച്ച് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒപ്റ്റിമസ് 4എക്‌സ് എച്ച്.ഡി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി മെയ് മാസം മുതലാണ് പുതിയ എല്‍.ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുക. ക്വാഡ് കോര്‍ എന്‍വിഡിയ ടെഗ്‌റ 3 (quad core Nvidia Tegra 3) പ്രൊസസ്സറുകളാണ് ഒപ്റ്റിമസ് 4എക്‌സ് എച്ച്.ഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1 ജി.ബി റാം, 16 ജി.ബി മെമ്മറി, 8.1 മെഗ്പിക്‌സല്‍ ക്യാമറ എന്നിവയെല്ലാം ഈ ‘സ്മാര്‍ട്’ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഒപ്റ്റിമസ് 4എക്‌സ് എച്ച്.ഡി സ്മാര്‍ട്‌ഫോണുകള്‍ക്കു പിന്നാലെ എത്തുക എല്‍ സീരീസിലെ ഒപ്റ്റിമസ് വി.യു, ഒപ്റ്റിമസ് ത്രിഡി മാക്‌സ് എന്നിവയായിരിക്കും. എല്‍.ജിയുടെ എല്‍ സീരീസില്‍ നിന്നുള്ള സ്മാര്‍ട്‌ഫോണുകളാണ് ഒപ്റ്റിമസ് എല്‍3, ഒപ്റ്റിമസ് എല്‍5, ഒപ്റ്റിമസ് എല്‍7 എന്നിവ. 3.2 ഇഞ്ച് ഡിസ്‌പ്ലേയില്‍ 3 മെഗ്പിക്‌സല്‍ ക്യാമറ, 800 മെഗാഹെഡ്‌സ് പ്രൊസസ്സറാണ് ഒപ്റ്റിമസ് എല്‍ 3യ്ക്ക് (Optimus L3) ഉള്ളത്. വെള്ള, കറുപ്പ് നിറങ്ങളില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ശ്രേണി ലഭ്യമാകും.

സാംസങ് ഗ്യാലക്‌സി നോട്ടുമായി (Samsung Galaxy Note) നേരിട്ട് മത്സരിച്ചു കൊണ്ടിരിക്കുന്ന എല്‍.ജിയുടെ എല്‍.ജി ഒപ്റ്റിമസ് വി.യു (LG Optimus VU) 5 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണാണ്.

എല്‍.ജി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ശ്രേണിയില്‍ ഒപ്റ്റിമസ് ത്രിഡി മാക്‌സിനെയാണ് സ്മാര്‍ട്‌ഫോണ്‍ വിപണി കൗതുകത്തോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. എല്‍.ജി നേരത്തെ പുറത്തിറക്കിയിരുന്ന ഒപ്റ്റിമസ് ത്രിഡിയുടെ പിന്‍ഗാമിയാണ് ഒപ്റ്റിമസ് ത്രിഡി മാക്‌സ് സ്മാര്‍ട്‌ഫോണ്‍. ഒപ്റ്റിമസ് ത്രിഡിക്ക് വീതി 11.9 മില്ലീമീറ്റര്‍ ആയിരുന്നെങ്കില്‍, ഒപ്റ്റിമസ് ത്രിഡി മാക്‌സിന്‍രെ വീതി 9.6 മില്ലിമീറ്റര്‍ മാത്രമാണ്. കുതിര ശക്തിയാര്‍ന്ന വേഗത പകരാന്‍ 1.2 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍, 1 ജി.ബി റാം, 16 ജി.ബി മെമ്മറി, 5 മെഗാപിക്‌സല്‍ ക്യമാറ എന്നിവയാണ് ഒപ്റ്റിമസ് ത്രിഡി മാക്‌സിനെ കരുത്തുറ്റതാക്കുന്നത്.

ഒപ്റ്റിമസ് ത്രിഡീ മാക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത, ത്രീഡീ വീഡിയോകള്‍ പകര്‍ത്തി എഡിറ്റു ചെയ്യാം എന്നുള്ളതാണ്. 8 മെഗ്പിക്‌സല്‍ റെസല്യൂഷനില്‍ ടുഡി ദൃശ്യങ്ങള്‍ പകര്‍ത്താമെന്നതും ഈ ഫോണിന്റെ പ്രത്യേകതയാണ്.

Malayalam News

Kerala News in English

Advertisement