എഡിറ്റര്‍
എഡിറ്റര്‍
എല്‍.ജിയുടെ ഒപ്റ്റിമസ് ജി വിപണിയിലേക്ക്
എഡിറ്റര്‍
Thursday 28th February 2013 11:53am

ന്യൂദല്‍ഹി: കാത്തിരിപ്പിന് ശേഷം  എല്‍.ജി ഒപ്റ്റിമസ് ജി ഇന്ത്യന്‍ വിപണിയിലേക്ക്.  13 മെഗാപിക്‌സല്‍ ക്യാമറ സൗകര്യമുള്ള ഈ മോഡലിന്റെ വില 34,500 രൂപ മാത്രം.

Ads By Google

4.7 ഇഞ്ച് ട്രൂ എച്ച് .ഡി ഐപിഎസ് , 1280*768 പിക്‌സല്‍(320 പിപിഐ) റസല്യൂഷന്‍ ഡിസ്‌പ്ലേ  എന്നിങ്ങനെ നീളുന്നു ഫോണിന്റെ പ്രത്യേകതകള്‍.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ സൗകര്യം   വി4.1.2 (ജെല്ലി ബീന്‍) ഒ എസ് ഉം എല്‍.ജി പുതിയ മോഡലില്‍ ഒരുക്കിയിട്ടുണ്ട്.

ലെഡ് ഫഌഷിനൊപ്പം 13 മെഗാപിക്‌സല്‍ ഓട്ടോഫോകസ് ക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറുമാണ് ഉള്ളത്. കൂടാതെ ടു ജി.ബി റാം, 1 .5 GHz ക്വാഡ് കോര്‍ ക്വാള്‍കോംസ് എസ്  പ്രൊസസ്സര്‍ ആണ്  ഒപ്റ്റിമസ് ജി സ്‌പോര്‍ട്‌സിനുള്ളത്.

ഇതിന്റെ ഇന്റേണല്‍ മെമ്മറി 32 ജി.ബിയാണ്. 2 ജി.ബി യൂസര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. 2,100 എം.എ.എച്ച് ബാറ്ററി, ഡ്യുവല്‍ സ്‌ക്രീന്‍, ക്യൂ സ്ലൈഡ്, ക്വിക്ക് ട്രാന്‍സ്ലേറ്റര്‍ , എന്‍.എഫ്.സി എന്നീ പ്രത്യേകതകളും എല്‍ .ജി യുടെ ഈ പുതിയ മോഡല്‍ അവകാശപ്പെടുന്നു.

Advertisement