എഡിറ്റര്‍
എഡിറ്റര്‍
എല്‍ജി ജി2 4ജിഎല്‍.ടി.ഇ 46,000 ത്തിന് ലോഞ്ച് ചെയ്തു
എഡിറ്റര്‍
Tuesday 4th March 2014 3:06pm

lgg2

എല്‍.ജി മറ്റൊരു സ്മാര്‍ട് ഫോണ്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചു. എല്‍ജി ജി2 4ജി എല്‍.ടി.ഇ എന്ന് പേരിട്ടിരിക്കുന്ന 16 ജിബിയുടെ ഫോണിന് 46,000 രൂപയും 32 ജിബിയുടെ മോഡലിന് 49,000 രൂപയുമാണ് വില.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എല്‍.ജി ജി2 ത്രീജി വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു.

എല്‍ജി ജി 2വില്‍ ലഭ്യമാകുന്ന പല പ്രത്യേകതകളും 4ജി എല്‍.ടി.ഇ വേര്‍ഷനിലും ലഭ്യമാണ്.

423ppi പിക്‌സെല്‍ ഡെന്‍സിറ്റിയോട് കൂടിയ 5.2 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് എല്‍ജി ജി2വിന്റേത്.

2ജിബിയുടെ റാം ആണ് ഫോണിലുള്ളത്.

2.1 ന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും 13 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയുമാണ് എല്‍ജി ജി2വിലുള്ളത്.

ഫെബ്രുവരിയില്‍ കമ്പനി ജി2 മിനി എന്ന പേരില്‍ എല്‍ജി ജി2വിന്റെ കോംപാക്ട് വേര്‍ഷന്‍ ഇറക്കിയിരുന്നു.

4.7 ഇഞ്ചിന്റെ ഐ.പി.എസ് എല്‍സിഡി ഡിസ്‌പ്ലേയായിരുന്നു ഫോണിന്റേത്. എല്‍ജി ജി2വിന്റെ എല്ലാ പതിപ്പുകളും ഇറങ്ങുന്നത് 1ജിബി റാമിലാണ്.

8മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും 1.3 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമായിരുന്നു ഫോണിലേത്.

4ജി കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍2440mAhന്റെ ബാറ്ററിയാണ് ഉള്ളത്.

Advertisement