ബാര്‍സലോണ: ഇലക്ട്രോണിക്‌സ് രംഗത്തെ അതികായരായ എല്‍.ജി ത്രി ഡി ഫോണ്‍ പുറത്തിറക്കി. പ്രത്യേക ഗ്ലാസോ കണ്ണടയോ കൂടാതെ ത്രിമാനഅനുഭവം ലഭ്യമാക്കുന്ന ഫോണാണ് പുറത്തിറക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗ്ലാസിന്റെ ആവരണമില്ലാത്ത ഫോണ്‍ നേരത്തേ പുറത്തിറക്കിയിരുന്നെങ്കിലും വന്‍തോതില്‍ പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിരലുകള്‍ നീക്കി പ്രവര്‍ത്തിക്കാവുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എം.ഡബ്ല്യൂ.സി) പുറത്തിറക്കിയത്.

ഡ്യുവല്‍ കോര്‍ പ്രൊസസ്സറോടു കൂടിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. ടാബ്‌ലറ്റ് കമ്പ്യൂട്ടറും ഒപ്റ്റിമസ് പാഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.