Categories

എല്‍.ജി ജി ഫ്‌ളക്‌സ് ഓണ്‍ലൈനിലേക്ക്; വില 66,900 രൂപ

G-Flex

ന്യൂദല്‍ഹി: എല്‍.ജിയുടെ വളഞ്ഞ ഡിസ്‌പ്ലേയോടുകൂടിയ ജി ഫ്‌ളെക്‌സ് ഉടന്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെത്തും. ഫെബ്രുവരിയില്‍ തന്നെ രംഗപ്രവേശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

66,999 രൂപയാണ് പ്രതീക്ഷിക്കുന്ന വില. എല്‍.ജിയുടെ ആദ്യ കര്‍വ്ഡ് ഫോണാണ് ജി ഫ്‌ളെക്‌സ്. 6 ഇഞ്ച് ഡിസ്‌പ്ലേയാണ് മോഡലിനുള്ളത്.  സ്‌നാപ്ഡ്രാഗണ്‍ 800 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഡിസംബറിലാണ് ജി ഫ്‌ളെക്‌സ് ഇന്ത്യയിലെത്തിയത്. 13 മെഗാപിക്‌സല്‍ ക്യാമറ, 2 ജിബി റാം എന്നിവയും ഡിവൈസിലുണ്ട്.

വളഞ്ഞ ഡിസ്‌പ്ലേക്ക് പുറമെ സെല്‍ഫ് ബീലിങ് ബാക്ക് എന്നൊരു ഏകീകൃത സവിശേഷ സ്വഭാവവും ഇതിനുണ്ട്.

സാംസങ് ഗാലക്‌സി റൗണ്ടിന് ശേഷം വളഞ്ഞ സ്‌ക്രീനിനോട് കൂടി പുറത്തിറങ്ങിയ ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ ആണ് എല്‍.ജി യുടെ ജി ഫ്‌ലക്‌സ്.

Tagged with: