എഡിറ്റര്‍
എഡിറ്റര്‍
ഫോര്‍മുല വണ്‍: മൈക്കല്‍ ഷുമാക്കറിനെ ഒഴിവാക്കി
എഡിറ്റര്‍
Saturday 29th September 2012 10:33am

ന്യൂദല്‍ഹി: ഫോര്‍മുല വണ്‍ 2013 സീസണിനുള്ള ഡ്രൈവര്‍മാരുടെ സെലക്ഷന്‍ ആരംഭിച്ചു. അടുത്ത സീസണില്‍ മൈക്കല്‍ ഷൂമാക്കറിനെ ഒഴിവാക്കാന്‍ ടീം മെഴ്‌സിഡീസ് തീരുമാനിച്ചു. മക്‌ലാരന്‍ താരം ലൂയിസ് ഹാമില്‍ട്ടന്‍ ഷൂമാക്കറിനു പകരം ടീമിലെത്തും.

എഫ് വണ്‍ റേസിങ്ങിലേക്കുള്ള രണ്ടാം വരവില്‍ 2010ല്‍ മെഴ്‌സിഡീസില്‍ ചേര്‍ന്ന ഷൂമാക്കറിന് 2013ല്‍ മറ്റൊരു ടീം ഡ്രൈവര്‍സീറ്റ് നല്‍കുമോ എന്നു കാത്തിരിക്കുകയാണു കാറോട്ട ലോകം. 2007ല്‍ മക്‌ലാരന്‍ ഡ്രൈവറായ ഹാമില്‍ട്ടന്‍ ആറു സീസണിനു ശേഷമാണു ടീം മാറുന്നത്.

Ads By Google

രണ്ടാം ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗിനെ മെഴ്‌സിഡീസ് നിലനിര്‍ത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് മെഴ്‌സിഡീസുമായുള്ള ഹാമില്‍ട്ടന്റെ കരാര്‍.  ഹാമില്‍ട്ടന്‍ കൂടുമാറിയ സാഹചര്യത്തില്‍, സോബര്‍ – ഫെറാറി ഡ്രൈവര്‍ സെര്‍ജിയോ പെരസ് മക്‌ലാരന്‍ ടീമിലെത്തി.

Advertisement